പ്രളയത്തിന്‌ശേഷം മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു: പരിഭ്രാന്തി

വെള്ളം ഇറങ്ങിയതിന് ശേഷം പ്രത്യക്ഷത്തില്‍ കുഴപ്പങ്ങളൊന്നും കാണിക്കാതെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: പ്രളയം കഴിഞ്ഞ് വെള്ളം ഇറങ്ങിയതിന് ശേഷം വളര്‍ത്തുമൃഗങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. പശുക്കളും ആടുകളും ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളാണ് ഇന്നലെ മാത്രം ചത്തത്. പ്രളയത്തിലും അതിന് ശേഷവും മൃഗങ്ങള്‍ക്ക് വ്യാപകമായി ജീവന്‍ നഷ്ടപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭയന്നിരിക്കുകയാണ്.

വെള്ളം ഇറങ്ങിയതിന് ശേഷം പ്രത്യക്ഷത്തില്‍ കുഴപ്പങ്ങളൊന്നും കാണിക്കാതെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. പ്രദേശത്ത് രണ്ട് ദിവസം മാത്രമാണ് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത്. ഇന്നലെ മാത്രം രണ്ട് പശുക്കളും ഒരു പശുക്കുട്ടിയും നാല് ആടുകളും ചത്തു.

മൂവാറ്റുപുഴ ഉറവക്കുഴി പുത്തന്‍പുരയില്‍ ഐഷ ഇബ്രാഹിമിന്റെ പശുവും ഈസ്റ്റ് മാറാടി പാലിയോട്ടില്‍ ബാബുവിന്റെ പശുവും മൂവാറ്റുപുഴ പൂവന്‍വീട്ടില്‍ സെബി തോമസിന്റെ ആറ് മാസം പ്രായമുള്ള പശുക്കുട്ടിയും പെരുമറ്റം സ്വദേശി ഉബൈസിന്റെ നാല് ആടുകളുമാണ് ഇന്നലെ ചത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com