സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം; കര്‍ശന നടപടിയെന്ന് കളക്ടര്‍ 

കൊല്ലം ജില്ലയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നും കടല്‍ കയറുമെന്നുമുളള വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്
സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം; കര്‍ശന നടപടിയെന്ന് കളക്ടര്‍ 

കൊല്ലം: പ്രളയക്കെടുതികളെ നേരിടാന്‍ കേരളം ഒറ്റക്കെട്ടായി ശ്രമിക്കവേ, വ്യാജ സന്ദേശം പരത്തി പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമം. കൊല്ലം ജില്ലയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നും കടല്‍ കയറുമെന്നുമുളള വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരില്‍ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്,തുടങ്ങിയ അടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടക്കുന്നത്.

പിആര്‍ഡി, ഫിഷറീസ് എന്നി വകുപ്പുകളുടെ പേരിലാണ് വാട്ട്‌സ്ആപ്പ് ശബ്ദസന്ദേശമായി വ്യാജപ്രചാരണം നടക്കുന്നത്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

വ്യാജ സന്ദേശങ്ങള്‍ക്കു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് നിര്‍ദേശിച്ചതായും കളക്ടര്‍ വ്യക്തമാക്കി. 'കളക്ടര്‍ കൊല്ലം' ഫെയ്‌സ്ബുക്ക് പേജിലും 'പിആര്‍ഡി കൊല്ലം' എന്ന ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരിക സ്വഭാവത്തിലുളളതെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com