ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ മുതല്‍ മഴ കുറയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2019 11:40 AM |
Last Updated: 14th August 2019 11:46 AM | A+A A- |

ഫോട്ടോ: മനു ആര്‍ മാവേലില്‍
തിരുവനന്തപുരം: അതി തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ മലപ്പുറത്തും കോഴിക്കോടുമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
എട്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലും കാസര്‍ക്കോടും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മറ്റന്നാള്‍ മുതല്‍ മഴ ദുര്‍ബലമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ടാണുള്ളത്. പതിനേഴിനും പതിനെട്ടിനും മഴ തീര്‍ത്തും ദുര്‍ബലമാവുമെന്നാണ് നിഗമനം. ഈ ദിവസങ്ങളില്‍ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല.