കടലില്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി
By സമകാലികമലയാളം ഡെസ്‌ക് | Published: 14th August 2019 08:41 AM |
Last Updated: 14th August 2019 08:41 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെ കാണാതായി. മത്സ്യബന്ധന വള്ളം മറിഞ്ഞാണ് മീന്‍ പിടിക്കാന്‍ പോയ നാല് പേരില്‍ ഒരാളെ കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് അപകടത്തില്‍പ്പെട്ടത്.
കടലില്‍ വച്ച് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീന്‍പിടുത്തത്തിന് പോയതായിരുന്നു സംഘം. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു.