പ്രളയസഹായം: അഞ്ച് കോടി നല്‍കുമെന്ന് യൂസഫലി; കൈത്താങ്ങ്
By സമകാലികമലയാളം ഡെസ്‌ക് | Published: 14th August 2019 11:39 PM |
Last Updated: 14th August 2019 11:39 PM | A+A A- |
ദുബൈ: പ്രളയദുരിതത്തിലാണ്ടു നില്‍ക്കുന്ന കേരളത്തിന് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലിയാണ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്ന വിവരം വ്യക്തമാക്കിയത്.
ഒരു കോടി രൂപ നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു കല്യാണ്‍ വീടുവച്ച് കൊടുക്കുമെന്നും ചെയര്‍മാന്‍ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു.