ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം 'തോടായി' ഒഴുകുന്നു; നെഞ്ചുതകര്‍ക്കുന്ന കാഴ്ച, വീഡിയോ 

മടങ്ങിയെത്തുന്ന പലര്‍ക്കും കണ്ണുനീര് സമ്മാനിക്കുന്നതാണ് വീടുകളുടെ അവസ്ഥ
ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം 'തോടായി' ഒഴുകുന്നു; നെഞ്ചുതകര്‍ക്കുന്ന കാഴ്ച, വീഡിയോ 

മലപ്പുറം:  രണ്ടുദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെളളത്തിന്റെ അടിയിലായ പ്രദേശങ്ങളില്‍ വെളളം കുറഞ്ഞതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മടങ്ങിതുടങ്ങി. ഇവര്‍ക്ക് ആശങ്ക നല്‍കുന്നതാണ് മഴ വീണ്ടും ശക്തിപ്രാപിച്ചത്.

മടങ്ങിയെത്തുന്ന പലര്‍ക്കും കണ്ണുനീര് സമ്മാനിക്കുന്നതാണ് വീടുകളുടെ അവസ്ഥ. പലതും വാസയോഗ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

 മലപ്പുറം തിരൂരില്‍ ഒരാഴ്ച മുന്‍പ് മാത്രം കയറിത്താമസിക്കാന്‍ തുടങ്ങിയ വീട്ടിലാണ് ഇക്കുറി പെയ്ത മഴയില്‍ വെള്ളം കയറിയത്. പിന്നാലെ കുടുംബാംഗങ്ങള്‍ വീടുവിട്ടു. മഴ ശമിച്ച് വെള്ളമിറങ്ങിയതോടെ തിരിച്ചെത്തിയ കുടുംബാംഗങ്ങള്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ചയാണ്. വീടിന് നടുവിലൂടെയാണിപ്പോള്‍ പ്രളയജലം കുത്തിയൊഴുകുന്നത്. പോര്‍ച്ചില്‍ കിടന്ന പുതിയ കാറും നശിച്ചു. ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ് വിഡിയോയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com