'കപ്പ നട്ടവനും പുല്ലു വെട്ടിയവനും ഒക്കെയാണ് അവര്‍ക്കു കൈയെത്തുന്ന ദൂരത്തുള്ളത്; പാവങ്ങളെ വിട്ടേക്ക്'

'കപ്പ നട്ടവനും പുല്ലു വെട്ടിയവനും ഒക്കെയാണ് അവര്‍ക്കു കൈയെത്തുന്ന ദൂരത്തുള്ളത്; പാവങ്ങളെ വിട്ടേക്ക്'
പുത്തുമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തെ ദൃശ്യം/ടിപി സൂരജ്‌
പുത്തുമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തെ ദൃശ്യം/ടിപി സൂരജ്‌

ന്താണ് കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രകൃതി ദുരന്തത്തിനു കാരണം? എന്താണ് ഇതിനു പരിഹാരം? കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനം വീണ്ടും പ്രളയസമാനമായ അവസ്ഥയിലൂടെ കടന്നുപോവുമ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പശ്ചിമ ഘട്ട സംരക്ഷണത്തിലേക്കു മാത്രമായി ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍, മറ്റൊരു വഴി തുറന്നിടുകയാണ് ജോസ് ജോണ്‍ മല്ലികശ്ശേരി ഈ കുറിപ്പില്‍. കോഴിക്കോട് ദേവഗിരി കോളജ് പ്രിന്‍സിപ്പലാണ് ജോസ് ജോണ്‍.

ജോസ് ജോണ്‍ മല്ലികശ്ശേരി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

ഒരു ദിവസം പോലും തോരാതെ കര്‍ക്കിടകം 31 (ചില വര്‍ഷം 32!) ദിവസവും മഴപെയ്ത വര്‍ഷങ്ങള്‍ 
1960 കളിലും 70 കളിലും ധാരാളമായി സംഭവിച്ചത് എന്റെ ഓര്‍മയിലുണ്ട് . അന്നൊക്കെ പുഴകള്‍ നിറഞ്ഞു കവിയുമെങ്കിലും ഇന്നത്തേതു പോലത്തെ പ്രളയം സൃഷ്ടിക്കപ്പെട്ടിരുന്നില്ല .മഴയൊന്നു തോരാന്‍വേണ്ടി കര്‍ഷകര്‍ പ്രാര്‍ത്ഥിക്കും; കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി.

1980 കള്‍ മുതല്‍ മഴ കുറഞ്ഞു; അത്യാവശ്യം വരള്‍ച്ചയും കണ്ടുതുടങ്ങി. ഇപ്പോഴിതാ രണ്ടു വര്‍ഷമായി പ്രളയം!! പക്ഷെ പണ്ടത്തേതു പോലെ ഒരുമാസം ഒട്ടും വെയിലുകാണാത്ത,തോരാതെ മഴപെയ്യുന്ന അവസ്ഥയൊന്നും ഇല്ല. പക്ഷെ, അതിതീവ്ര പ്രളയം, മണ്ണിടിച്ചില്‍!!

ഒരു കാര്യം ശ്രദ്ധേയമാണ്: അന്നത്തെ ഒരുദിവസത്തെ തോരാതെ പെയ്യുന്ന മഴ 10 ഇങ ഒക്കെ ആയിരുന്നു .ഇന്നത് 20 ഇങ മുതല്‍ 40 രാ വരെയാണ്!! ഈ മഴ, അതായത് ഇത്രയും കട്ടിയായ മഴ, അന്ന് പെയ്തിരുന്നെങ്കില്‍ ഇതുപോലെ അന്നും വെള്ളം പൊങ്ങിയേനെ, പ്രളയമുണ്ടായേനെ , ഇന്നിടിഞ്ഞ കുന്നൊക്കെ അന്നേ ഇടിഞ്ഞേനെ!!

അപ്പോള്‍ മഴയുടെ തീവ്രത, കട്ടി, സാന്ദ്രത തന്നെയാണ് കാര്യം . അത് പ്രധാനമായും അന്തരീക്ഷ താപ നിലയും ആയി ബന്ധപ്പെട്ടതാണ് .കടലില്‍ നീരാവി ഉണ്ടാവുന്നത്...നീരാവിയുടെ അളവ്, അതിനെ വഹിക്കുന്ന കാറ്റുകള്‍ രൂപപ്പെടുന്നതും... വളരുന്നതും, മേഘങ്ങളെ വഹിക്കുന്ന കാറ്റുകള്‍ പോകുന്ന ഉയരം... ദിശ, ഒക്കെ തീരുമാനിക്കപ്പെടുന്നത് അന്തരീക്ഷ താപനില അനുസരിച്ചാണ് . അതായത്, ഇന്ന് നാം അനുഭവിക്കുന്ന ഈ ദുരവസ്ഥയുടെ ഒന്നാമത്തെ കാരണം ഗ്ലോബല്‍ വാമിങ് എന്ന മനുഷ്യ നിര്‍മിത പ്രതിഭാസമാണ്.

ലോകം മുഴുവനും ഉപയോഗിക്കുന്ന വാഹനങ്ങളും, ഇന്‍ഡസ്ട്രിയല്‍ ആക്ടിവിറ്റിയും ഇതിന് കാരണമാണ് . നരകത്തിന്റെ ഇന്ധനമെന്ന് (Hell's fuel) ശാസ്ത്രലോകം വിളിക്കുന്ന ഫോസില്‍ ഫ്യൂവല്‍സ്: പെട്രോളിയവും, കല്‍ക്കരിയും ആണ് അടിസ്ഥാന വില്ലന്‍. ഫോസില്‍ ഫ്യൂവല്‍സ് കത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാവുന്നു; അത് അന്തരീക്ഷത്തില്‍ ഗ്രീന്‍ ഹൗസ് ഇഫെക്ട് വഴി താപം വര്‍ധിപ്പിക്കുന്നു . ഒരു ദിവസം ഒരാള്‍ 50 സാ വീതം 30 വര്‍ഷത്തേക്ക് കാറോടിച്ചാല്‍ അയാള്‍ അന്തരീക്ഷത്തിലേക്കയക്കുന്നത് 60 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്ആണ് !!! (ആനുപാതികമായി ഓക്‌സിജന്‍ നഷ്ടപ്പെടുകയും ചെയ്യും!!) ഈ ചെറിയ കണക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ ഒരു രൂപം തരുന്നു.

ഈ പ്രശ്!നം ഒരു കേരളത്തിന്റെ മാത്രമല്ല .ലോകം മുഴുന്റേതും ആണ് .ഒരിക്കലും ആവശ്യത്തിന് മഴകിട്ടാത്ത മുംബയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രളയമാണ്. ഈ വര്‍ഷം സാധാരണയായി ആവശ്യത്തിന് മഴ കിട്ടാത്ത എത്രയോ പ്രദേശങ്ങളില്‍ പ്രളയമെത്തി. ഗ്ലാബല്‍ താപനില കൂടിക്കൊണ്ടേയിരിക്കുകയാണ്! പ്രളയവും കൊടുംകാറ്റും ഒന്നും കുറയാന്‍ സാധ്യത കാണുന്നില്ല!! ഒരേഒരു വഴി ഫോസില്‍ ഫ്യൂവല്‍സ് ഉപയോഗം കുറച്ച് കൊണ്ടുവന്ന് ആത്യന്തികമായി നിര്‍ത്തല്‍ ചെയ്യുകയാണ്. ശാസ്ത്ര ലോകം കഠിനമായി ശ്രമിക്കുന്നുണ്ട്; മറ്റു ഊര്‍ജ ശ്രോതസുകള്‍ കണ്ടെത്തുവാന്‍.

ടെലിവിഷന്‍ ചര്‍ച്ചകളിലൊന്നും ഇതുകാണുന്നില്ല. മലക്കുകേറി കപ്പനട്ടവനും, പുല്ലുവെട്ടിയവനും ഒക്കെയാണ് അവര്‍ക്കു കൈയെത്തുന്ന ദൂരത്തുള്ളത് .ആഢ്യന്റെ മകന്‍ കുറ്റം ചെയ്താല്‍ അടിയാന്റെ മകനെ പിടിച്ചു ചുട്ട അടി കൊടുക്കുന്ന എഴുത്താശാന്മാര്‍ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്; അടിയാചെറുക്കന്‍ അടികൊള്ളുന്നത് കണ്ട് പേടിച്ച് ആഢ്യന്റെ മകന്‍ നന്നായിക്കോളുമത്രേ!! (ആഢ്യന്റെ മകനെ തല്ലിയാല്‍ ആശാന്‍ വിവരം അറിയും!)

ഇനി കേരളത്തില്‍ പ്രകൃതിയോട് ദയവില്ലാതെ പെരുമാറിയതിന്റെ വിഷയമാണെങ്കില്‍; ഒന്നാം പ്രതികള്‍ പട്ടണവാസികള്‍ തന്നെയാണ് . കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത് വയല്‍ പ്രദേശത്താണ്. പ്രധാന റോഡുകള്‍ എല്ലാം തന്നെ താഴ്ന്ന വയല്‍ പ്രദേശത്തുകൂടി കടന്നു പോവുന്നു .ക്വാറികള്‍ നിര്‍മിച്ചവരും മലയിടിച്ചവരും പ്ലാസ്റ്റിക്കെറിഞ്ഞു ജലനിര്‍ഗ്ഗമ മാര്‍ഗ്ഗങ്ങളടച്ചവരും ...ആര്‍ക്കാണ്... ആര്‍ക്കാണ് ഇതില്‍ പങ്കില്ലാത്തത്!!! പാവം കര്‍ഷകരെ വിട്ടേക്ക് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com