നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി: കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 23 ആയി 

ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി: കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 23 ആയി 

മലപ്പുറം: കവളപ്പാറ ദുരന്തസ്ഥലത്ത് നിന്ന് നാല്  മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 23 ആയി. പൂതാനി കരീമിന്റെ ഭാര്യ സക്കീന (47), സൂത്രത്തില്‍ നാരായണന്‍ (62), ചീരോളി ശ്രീധരന്റെ ഭാര്യ അനിത(55) എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 

ഇവിടെ കാണാതായ 36 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിലമ്പൂര്‍ മാഞ്ചീരി കോളനിയില്‍ കാണാതായ എട്ട് പേരെക്കുറിച്ചും വിവരമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com