നിലമ്പൂര്‍- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന, മുന്നറിയിപ്പ് 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതായി സൂചനയുണ്ടെന്ന് പ്രദേശവാസികള്‍ക്ക് റവന്യൂ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
നിലമ്പൂര്‍- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന, മുന്നറിയിപ്പ് 

മലപ്പുറം: മലപ്പുറം നിലമ്പൂര്‍- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയതായി സൂചന. പ്രദേശത്തെ ഒന്നിലധികം പുഴകളില്‍ വെള്ളം കലങ്ങിയാണ് വരുന്നത്. പുന്നപ്പുഴ, കാരക്കോടന്‍പ്പുഴ മരുതയിലെ കലക്കന്‍ പുഴ എന്നീ പുഴകളിലാണ് വെള്ളം കലങ്ങിയൊഴുകുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതായി സൂചനയുണ്ടെന്ന് പ്രദേശവാസികള്‍ക്ക് റവന്യൂ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. മലപ്പുറം നിലമ്പൂരിനടുത്ത് കവളപ്പാറയിലും വയനാട് പുത്തുമലയിലുമാണ് വന്‍ നാശനഷ്ടമുണ്ടാക്കിയ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com