'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും
'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

കൊച്ചി: വേറെ തിരക്കൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണ് വേണ്ടതെന്ന് ട്വീറ്റ് ചെയ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന് മറുപടിയുമായി കോൺ​​ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ''തന്റെ മണ്ഡലമായ വയനാട്ടിൽ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ചു. ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടർമാരുമായി ചർച്ചകൾ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എൻഎസ് മാധവൻ പരാമർശിച്ച ശശീന്ദ്രൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇടതുചിന്തകനായ എൻഎസ് മാധവൻ പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'', പിസി വിഷ്ണുനാഥ് ട്വിറ്ററിൽ കുറിച്ചു.

<

p> 

തിരക്കുള്ളയാളാണെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. ഇപ്പോള്‍ അദ്ദേഹത്തിന് വേറെ പണിയൊന്നുമില്ല. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണ് വേണ്ടത്. അതെങ്ങനെ വേണമെന്ന് സ്ഥലം എംഎല്‍എ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്. എന്നായിരുന്നു എൻഎസ് മാധവന്റെ ട്വീറ്റ്. 

വയനാട്ടിലെ എംപിയായ രാഹുല്‍, മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. മലപ്പുറത്തെയും വയനാട്ടിലെയും ക്യാംപുകളിലെത്തിയ അദ്ദേഹം ദുരിത ബാധിതരുമായി സംസാരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിന്നു ദുരന്തത്തെ നേരിടണമെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ പിറ്റേന്നു മടങ്ങുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com