'പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു, വയ്യ ഉണ്ണീ വയ്യ'

കാര്യങ്ങള്‍ ലേശം സെറ്റിലായി എല്ലിനിടയില്‍ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്
'പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു, വയ്യ ഉണ്ണീ വയ്യ'

തിരുവനന്തപുരം: മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും, കാര്യങ്ങള്‍ ലേശം സെറ്റിലായതോടെ, ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങിയതായി പ്രശാന്ത് നായര്‍ ഐഎഎസ്. ഏതായാലും സ്ഥിതിഗതികള്‍ നോര്‍മലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താന്‍പോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു.

തമ്മില്‍ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാര്‍ ഉണര്‍ന്ന് കഴിഞ്ഞാല്‍ നമ്മള്‍ സീന്‍ കാലിയാക്കണം എന്നാണ് ശാസ്ത്രം. അല്ലെങ്കില്‍ ഈ മഹാന്മാര്‍ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും. പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ദുരിതബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പിന് ശ്രമിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പുമായി കഴിഞ്ഞദിവസം പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവര്‍ക്ക് 'നന്മ' ചെയ്യാന്‍ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയുള്ളപ്പോള്‍ എന്തിന് വേറൊരു സൂര്യോദയം എന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഴക്കെടുതിയുടെ ഭീകരത ലേശം ശമിച്ചെന്നും വേണ്ടത്ര റിലീഫ് മെറ്റീരിയലുകള്‍ മൊബിലൈസായി നല്ല രീതിയില്‍ പലയിടത്ത് നിന്നും എത്തിത്തുടങ്ങിയെന്നും വേണം മനസ്സിലാക്കാന്‍. സന്നദ്ധപ്രവര്‍ത്തകര്‍ യുവതീയുവാക്കള്‍ പ്രത്യേകിച്ച് തെക്കും വടക്കും തിയറികളും ഈ വര്‍ഷം കൊടുക്കാനുള്ള സ്റ്റാര്‍ട്ടിംഗ് ട്രബിളും ഒക്കെ കാറ്റില്‍ പറത്തി. കാര്യങ്ങള്‍ ലേശം സെറ്റിലായി എല്ലിനിടയില്‍ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്. ഏതായാലും സ്ഥിതിഗതികള്‍ നോര്‍മലായിത്തുടങ്ങി എന്നതിന്റെ കേരളത്തിലെ ബെസ്റ്റ് ഇന്റിക്കേറ്ററണ് ഈ താന്‍പോരായ്മ. ഇത്തവണ അത് കുറച്ച് നേരത്തെയാണെന്ന് തോന്നുന്നു.

തമ്മില്‍ വിഷം ചീറ്റിത്തുടങ്ങിയ ഇത്തരക്കാര്‍ ഉണര്‍ന്ന് കഴിഞ്ഞാല്‍ നമ്മള്‍ സീന്‍ കാലിയാക്കണം എന്നാണ് ശാസ്ത്രം. അല്ലെങ്കില്‍ ഈ മഹാന്മാര്‍ ചീറ്റുന്ന കുറേ വിഷം നമ്മുടെ ടൈംലൈനിലും വന്ന് വീഴും. പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു. വയ്യ ഉണ്ണീ വയ്യ.

കഴിഞ്ഞ ഏതാനും ദിവസം അവധി ആയിരുന്നല്ലോ. അത് കഴിഞ്ഞു. കൂട്ടിരിക്കാനിനി അല്ലെങ്കിലും പറ്റില്ല. മഴയും മഴക്കെടുതിയുമൊന്നുമല്ലാത്ത ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അതിലേക്ക് മടങ്ങട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com