പ്രളയ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു; മെലിയോയ്‌ഡോസിസ് എന്ന അപൂര്‍വ്വയിനം പകര്‍ച്ചവ്യാധിയും 

പ്രളയ മേഖലകളില്‍ എലിപ്പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്
ഫോട്ടോ: മനു ആര്‍ മാവേലില്‍
ഫോട്ടോ: മനു ആര്‍ മാവേലില്‍

പത്തനംതിട്ട: പ്രളയബാധിത മേഖലകളില്‍ ആശങ്ക തീര്‍ത്ത പകര്‍ച്ചവ്യാധികള്‍. പത്തനംതിട്ടയില്‍ അപൂര്‍വ്വ പകര്‍ച്ചവ്യാധിയായ മെലിയോയ്‌ഡോസിസ് റിപ്പോര്‍ട്ട് ചെയ്തു. മെലിയോയ്‌ഡോസിസ് ബാധിച്ച കുട്ടിയുടെ ആരോഗ്യനിര ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയുടെ സഹോദരി അടുത്തിടെ ഈ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. 

കോഴഞ്ചേരിയില്‍ മെലിയോയ്‌ഡോസിസ് ബാധിച്ച പതിനാറുകാരന്‍ ഒരുമാസം മുന്‍പ് മരിച്ചു. ഈ കുട്ടിയുടെ സഹോദരന്‍ ഇപ്പോള്‍ ഇതേ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തിലുള്ളവയാണ് മെലിയോയ്‌ഡോസിസ്. 

ഈ രോഗബാധയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസം രണ്ട് കുട്ടികള്‍ മരിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരാനുള്ള സാധ്യത കുറവാണ്. അപകടകാരിയായ ബാക്ടീരിയ ചെളിവെള്ളത്തില്‍ നിന്നും മണ്ണില്‍ നിന്നുമെല്ലാം ശരീരത്തിലേക്കെത്തുന്നു. വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് പടരുന്നതിന് പുറമെ, മത്സ്യങ്ങളില്‍ നിന്നും രോഗം വരാന്‍ സാധ്യതയുണ്ട്. 

പനിയും ചുമയുമാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷ്മണങ്ങള്‍. തുടര്‍ന്ന് മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിവലേക്ക് നയിക്കും. പ്രളയ മേഖലകളില്‍ എലിപ്പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ടയില്‍ 46 പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 114 പേര്‍ക്ക് ഡെങ്കിപ്പനിയും നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com