തൃശൂര്‍ ജില്ലയില്‍ നാളെ അവധി ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2019 04:45 PM |
Last Updated: 15th August 2019 04:45 PM | A+A A- |

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജി്ല്ലാ കളക്ടര്‍ അറിയിച്ചു.
കനത്തമഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല മറ്റന്നാള്‍ ( വെളളിയാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്.
നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എങ്കിലും മഴക്കെടുതിയുടെ രൂക്ഷത വരും ദിവസങ്ങളിലും നിലനില്‍ക്കും.