2018ലെ പ്രളയം; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത് 1205.18 കോടി രൂപ, സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

308.68 കോടി രൂപയാണ് മദ്യസെസ് വഴി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രളയ ധനസഹായമായി 10,000 രൂപ നല്‍കി
2018ലെ പ്രളയം; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത് 1205.18 കോടി രൂപ, സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ എത്തിയത് 1205.18 കോടി രൂപ. വ്യക്തികളും സ്ഥാപനങ്ങളും വഴിയുള്ള സംഭാവന 2,675.71 കോടിയും, ഉത്സവബത്ത സംഭാവന ഇനത്തില്‍ 117.69 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തിന് പിന്നാലെ എത്തി. 

308.68 കോടി രൂപയാണ് മദ്യസെസ് വഴി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രളയ ധനസഹായമായി 10,000 രൂപ നല്‍കി. പ്രളയാനന്തരം അടിയന്തര സഹായമായി 7,37,475 പേര്‍ക്ക് 457.23 കോടി രൂപയാണ് നല്‍കിയത്. തകര്‍ന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ക്ക് 1318.61 കോടി രൂപ അനുവദിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.  

6,93,287 വീടുകള്‍ താമസയോഗ്യമാക്കി. പ്രളയബാധിക മേഖലകളിലെ മൂന്ന് ലക്ഷത്തോളം കിണറുകളും മറ്റ് ജലസ്‌ത്രോതസുകളും അണുവിമുക്തമാക്കി. 2018ലെ പ്രളയം പിടിമുറുക്കിയ ദിവസങ്ങള്‍ക്ക് പിന്നാലെ വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള 14,657 ജീവികളുടെ ശവശരീരം സുരക്ഷിതമായി മറവ് ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com