ആകെയുള്ള ബുള്ളറ്റ് വില്‍ക്കും; പണം ദുരിതാശ്വാസ നിധിയിലേക്ക്, നാടിന് കൈത്താങ്ങായി സച്ചിനും ഭവ്യയും

നാട് മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ തങ്ങളാലാകുന്നത് ചെയ്ത് സഹായിക്കാനായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിനും ഭവ്യയും. 
ആകെയുള്ള ബുള്ളറ്റ് വില്‍ക്കും; പണം ദുരിതാശ്വാസ നിധിയിലേക്ക്, നാടിന് കൈത്താങ്ങായി സച്ചിനും ഭവ്യയും

ജീവിതത്തില്‍ വില്ലനായെത്തി ക്യാന്‍സറിനെ ധൈര്യത്തോടെ നേരിട്ട പ്രണയജോഡികളായ ഭവ്യയേയും സച്ചിനേയും കേരളം മറക്കില്ല. നാട് മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ തങ്ങളാലാകുന്നത് ചെയ്ത് സഹായിക്കാനായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിനും ഭവ്യയും. 

ആകെയുള്ള ബുള്ളറ്റ് വിറ്റ് മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പോകുകയാണ് സച്ചിനും ഭവ്യയും. യാത്രക്‌ളെ ഒരുപാട് സ്‌നേഹിക്കുന്ന ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാനാണ് സച്ചിന് ബന്ധുക്കള്‍ ബുള്ളറ്റ് വാങ്ങി നല്‍കിയത്. 
 
സച്ചിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തില്‍ പെട്ട കുറച്ചു ആളുകള്‍ യാത്രകളെ സ്‌നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു,, ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മള്‍ അതിജീവിക്കും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com