ആദ്യം മടി കാണിച്ചെങ്കിലും പിന്നീട് നാടുണര്‍ന്നു; ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2019 02:36 PM  |  

Last Updated: 15th August 2019 02:36 PM  |   A+A-   |  

 

വയനാട്: മഴക്കെടുതികളെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ക്യാമ്പുകളില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ആദ്യഘട്ടത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ആളുകള്‍ മടി കാണിച്ചെങ്കിലും പിന്നീട് ഈ സ്ഥിതി മാറിയെന്നും മന്ത്രി പറഞ്ഞു. യുവജനങ്ങളുടെ വലിയ കൂട്ടായ്മ അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് വലിയ സ്വാഗതാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.