ഇന്നു കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍ ; കവളപ്പാറയില്‍ മരണം 33 ആയി ; കണ്ടെത്താനുള്ളത് 26 പേരെ

വയനാട് പുത്തുമലയില്‍ മലയിടിഞ്ഞു കാണാതായ ഏഴു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്
ചിത്രം : എ സനേഷ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ചിത്രം : എ സനേഷ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

മലപ്പുറം : കനത്തമഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച കവളപ്പാറയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി. ഇനി ഇവിടെ നിന്നും 26 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ രാവിലെ ഏഴരയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. മഴ മാറിനിന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കവളപ്പാറയില്‍ ആകെ 59 പേര്‍ മണ്ണില്‍ കുടുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍ 

ഇതോടെ സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍മരിച്ചവരുടെ എണ്ണം 107 ആയി. വയനാട് പുത്തുമലയില്‍ മലയിടിഞ്ഞു കാണാതായ ഏഴു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്. പൊലീസ് നായകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. കാണാതായവര്‍ക്കുവേണ്ടി കവളപ്പാറയിലും പുത്തുമലയിലും ഡ്രോണ്‍ കൂടി ഉപയോഗിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com