പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത 

അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നത്
പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത 

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാം തുറന്നു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. രണ്ടിഞ്ച് വീതം ഉയര്‍ത്തിയാണ് വെളളം പുറന്തളളുന്നത്. മണലി പുഴ , കരുവന്നൂര്‍ പുഴ എന്നിവയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇന്നലെ വൈകീട്ട് നാലുമണിവരെയുളള കണക്കനുസരിച്ച് പീച്ചി ഡാമില്‍ 76 ശതമാനം വെളളമാണുളളത്. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് വരുംദിവസങ്ങളില്‍ ആശങ്കയുളവാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നത്.

പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യ ബന്ധനം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതും പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും മറ്റു അനുബന്ധ പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു . നിലവില്‍ തൃശൂരിലെ തന്നെ പെരിങ്ങല്‍ക്കുത്ത് ഡാമും തുറന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com