പ്രളയകാലമാണ് പാട്ടുപാടാന്‍ പറയരുത്; 'വാക്കുവിഴുങ്ങി' പാട്ടുപാടി രമ്യഹരിദാസ്; വീഡിയോ

ഞാന്‍ പാട്ടുപാടിയില്ലെങ്കിലും നിങ്ങളോടൊപ്പം ഉണ്ട്
പ്രളയകാലമാണ് പാട്ടുപാടാന്‍ പറയരുത്; 'വാക്കുവിഴുങ്ങി' പാട്ടുപാടി രമ്യഹരിദാസ്; വീഡിയോ

പാലക്കാട്: പാട്ടുംപാടിയാണ് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും രമ്യഹരിദാസ് ലോക്‌സഭയിലെത്തിയത്. എംപിയായതിന് മുന്‍പും ശേഷവും പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും രമ്യ പാട്ട് പാടാറുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ എംപിയുടെ ഒരു പരിപാടി വടുക സമുദായത്തിന്റെ സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങായിരുന്നു. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ എംപി പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ വലിയ ദുരിതമനുഭവിക്കുയാണ്. അതുകൊണ്ട് പാട്ടുപാടാന്‍ പറയരുത്. സദസ്സ് ആ വാക്കുകള്‍ കയ്യടിയോടെ ഏറ്റുവാങ്ങി.

ഞാന്‍ പാട്ടുപാടിയില്ലെങ്കിലും നിങ്ങളോടൊപ്പം ഉണ്ട്. പറഞ്ഞ് പറഞ്ഞ് പ്രസംഗം കാടുകയറിയപ്പോള്‍ എംപി പാട്ടുപാടാന്‍ തുടങ്ങി. ആറ്റുനോറ്റുണ്ടായ ഒരു ഉണ്ണി എന്ന പാട്ടുപാടിയാണ് എംപി വാക്കുകള്‍ വിഴുങ്ങിയത്. നമുക്കിടയില്‍ ചിലര്‍ ദൈവങ്ങളായി അവതരിക്കാറുണ്ട്. അത് ചിലയാളുകളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറ്. അങ്ങനെ ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടായിരുന്നു. അത് ഉമ്മന്‍ചാണ്ടി സാറായിരുന്നു. എന്റെ നാട്ടില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഒരുകൊച്ചുകുഞ്ഞ് പറഞ്ഞ് ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി എന്റെ ക്ലാസിലെ കുട്ടിക്ക് ഒരു വീട് പണിതുനല്‍കാമോ എന്നു ചോദിച്ചു. ദൈവം ഒരാളുടെ രൂപത്തിലേക്ക് ഇറങ്ങി വന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ആ കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്തുവെന്ന് രമ്യഹരിദാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com