'സന്മസിനും കരുതലിനും സല്യൂട്ട്'; സറ്റാലിന് തമിഴില്‍ നന്ദി അറിയിച്ച് പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2019 12:59 PM  |  

Last Updated: 15th August 2019 12:59 PM  |   A+A-   |  

 


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കിയ തമിഴ്‌നാട് ജനതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴകത്തു നിന്ന് സഹായവുമായി എത്തുന്ന ലോറികളില്‍ സോദര സ്‌നേഹത്തിന്റെ അമൂല്യശേഖരമാണ്. നന്ദി ശ്രീ എം കെ സ്റ്റാലിന്‍. പ്രിയ തമിഴ് സഹോദരങ്ങളുടെ സന്മനസിനും കരുതലിനും സല്യൂട്ടെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തമിഴിലും മലയാളത്തിലും  ഇംഗ്ലീഷിലുമാണ് പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.