സഹോദരി ജീവന്‍ വെടിഞ്ഞ നാട് ദുരിതത്തില്‍ മുങ്ങുമ്പോള്‍ കൈത്താങ്ങുമായി ഇലിസ്; സമാനതകളില്ലാത്ത അനുഭവമെന്ന് മുഖ്യമന്ത്രി

മഴക്കെടുതി അനുഭവിക്കുന്ന മലയാളികള്‍ക്ക് കൈത്താങ്ങുമായി കേളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ
സഹോദരി ജീവന്‍ വെടിഞ്ഞ നാട് ദുരിതത്തില്‍ മുങ്ങുമ്പോള്‍ കൈത്താങ്ങുമായി ഇലിസ്; സമാനതകളില്ലാത്ത അനുഭവമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതി അനുഭവിക്കുന്ന മലയാളികള്‍ക്ക് കൈത്താങ്ങുമായി കേളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ. പ്രളയദുരന്തത്തില്‍ പെട്ട സംസ്ഥാനത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുകയും സംഭാവന അയയ്ക്കുകയും ചെയ്തിരിക്കുകയാണ് ഇലിസ്. തന്റെ വരുമാനത്തിന്റെ ഒരു പങ്കാണ് അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.


മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചത്.പോസ്റ്റിന്റെ പൂര്‍ണരൂപം:'' ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരു വിഷമ ഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. 

അയര്‍ലണ്ടില്‍ നിന്ന് തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് സന്ദേശം അയച്ചത്. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ് പങ്കുവെക്കുന്നു.സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com