മന്ത്രി ഗതാഗതക്കുരുക്കില്‍ പെട്ടു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 16th August 2019 04:28 PM |
Last Updated: 16th August 2019 04:35 PM | A+A A- |

കൊല്ലം: മന്ത്രി ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ പൊലീസൂകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത് ചൂണ്ടിക്കാട്ടിയാണ് നടപടി.
പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് ശേഷം മടങ്ങവെയാണ് മന്ത്രിയുടെയും എസ്പി ആര്‍ ഹരിശങ്കറിന്റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടത്. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് നടപടി്ക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.