കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

ആലപ്പുഴ: ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും ഇത് ബാധകമാണ്. ദുരിതാശ്വാസക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇത് പത്തു ദിവസം വരെ  നീളാനും സാധ്യതയുണ്ട്. വന്‍മേഘാവരണം കേരളതീരത്ത് നിന്ന് മാറിയതോടെ മാനംതെളിഞ്ഞു. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. 

കടല്‍ പൊതുവെ ശാന്തമാണ്. ഇതേതുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഏഴാം തീയതി ആരംഭിച്ച മഴ  ഒരാഴ്ചയാണ് കേരളത്തെ പ്രളയജലത്തില്‍ മുക്കിയത്. വടക്കന്‍ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com