പ്രധാനമന്ത്രി സന്ദർശിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; എല്ലാ സഹായവും നൽകിക്കഴിഞ്ഞതായി വി മുരളീധരൻ 

പ്രളയദുരിതം നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
പ്രധാനമന്ത്രി സന്ദർശിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; എല്ലാ സഹായവും നൽകിക്കഴിഞ്ഞതായി വി മുരളീധരൻ 

കൊച്ചി: പ്രളയദുരിതം നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായവും നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ തവണ അനുവദിച്ച 3047 കോടിയില്‍ പകുതിയോളം സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

പ്രളയ സഹായത്തിന് വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ തവണ കേരളത്തിന് നല്‍കാമെന്നേറ്റ സഹായം കേന്ദ്രം തടഞ്ഞോ എന്നുള്ള ചോദ്യത്തിനായിരുന്നു മുരളീധരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. 

പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇപ്പോഴില്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രളയദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com