പാഞ്ഞുവരുന്ന ട്രയിനിന് മുന്‍പില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സെല്‍ഫി ശ്രമം; ട്രയിന്‍ ബ്രേക്കിട്ടു; ഒഴിവായത് വന്‍ അപകടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 05:30 AM |
Last Updated: 17th August 2019 05:30 AM | A+A A- |

കോട്ടയം: പാളത്തില്‍ കയറിനിന്ന് ട്രയിന്‍ വരുന്ന ദൃശ്യം സെല്‍ഫിയിലൂടെ പകര്‍ത്താന്‍ ശ്രമിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ റയില്‍വെ സ്റ്റേഷന്‍ പൊലീസ് പിടികൂടി.
ഇവരെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. വ്യാഴം ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കുറ്റുരില്‍ മണിമലയാറ്റിലെ റയില്‍ പാലത്തിലാണ് സംഭവം. ബംഗലൂരുവിലേക്കുള്ള ഐലന്റ് എക്‌സ്പ്രസ് പാഞ്ഞുവരുമ്പോഴായിരുന്നു ഇവരുടെ സെല്‍ഫി ശ്രമം. പാളത്തിന്റെ നടുക്ക് വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നതു കണ്ട് ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കിയെങ്കിലും ഇവര്‍ മാറാന്‍ തയ്യാറായില്ല. എറെ പരിശ്രമിച്ച് ട്രയിന്‍ ബ്രേക്ക് ഇട്ടുനിര്‍ത്തിയത്.
സമീപത്ത് പണിയിലേര്‍പ്പെട്ടിരുന്ന റയില്‍വെ തൊഴിലാളികളുടെ സഹായത്തോടെ ഇവരെ പിടികൂടി ചെങ്ങന്നൂര്‍ റയില്‍വെ പൊലിസീന് കൈമാറുകയായിരുന്നു.