33 വര്‍ഷം പഴക്കമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അപേക്ഷിച്ച ഉടന്‍!
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 05:19 AM |
Last Updated: 17th August 2019 05:19 AM | A+A A- |

തൃശൂര്‍: 33 വര്‍ഷം പഴക്കമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം കൈമാറി മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മാതൃകയായി.1986ല്‍ ട്രയിന്‍ തട്ടി മരിച്ച മിണാലൂര്‍ നടുവില്‍ പുരയ്ക്കല്‍ വീട്ടില്‍ ധര്‍മ്മജന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് മകന്‍ മനോജിന് കൈമാറിയത്.
ഫൊറന്‍സിക് വിഭാഗത്തില്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ വര്‍ഷങ്ങളായി പാലിച്ചുവരുന്ന സൂക്ഷ്മതയും കാര്യക്ഷമതയുമാണ് മനോജിന് രേഖകള്‍ ജോലിക്ക് ഹാജരാക്കാന്‍ തുണയായത്.