33 വര്‍ഷം പഴക്കമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അപേക്ഷിച്ച ഉടന്‍!

1986ല്‍ ട്രയിന്‍ തട്ടി മരിച്ച മിണാലൂര്‍  നടുവില്‍ പുരയ്ക്കല്‍ വീട്ടില്‍ ധര്‍മ്മജന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് മകന്‍ മനോജിന് കൈമാറിയത്
33 വര്‍ഷം പഴക്കമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അപേക്ഷിച്ച ഉടന്‍!


തൃശൂര്‍: 33 വര്‍ഷം പഴക്കമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം കൈമാറി മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മാതൃകയായി.1986ല്‍ ട്രയിന്‍ തട്ടി മരിച്ച മിണാലൂര്‍  നടുവില്‍ പുരയ്ക്കല്‍ വീട്ടില്‍ ധര്‍മ്മജന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് മകന്‍ മനോജിന് കൈമാറിയത്. 

ഫൊറന്‍സിക് വിഭാഗത്തില്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍  വര്‍ഷങ്ങളായി പാലിച്ചുവരുന്ന സൂക്ഷ്മതയും കാര്യക്ഷമതയുമാണ് മനോജിന് രേഖകള്‍ ജോലിക്ക് ഹാജരാക്കാന്‍ തുണയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com