കിണറില്‍ അപൂര്‍വ പ്രതിഭാസം, ജലനിരപ്പിന് മുകളില്‍ പുതിയ ഉറവ, ഒരിഞ്ച് പോലും വെളളം ഉയര്‍ന്നില്ല, ശബ്ദം; ആശങ്കയോടെ ഒരു കുടുംബം

കിണറിന്റെ ജലനിരപ്പിന് മുകളിലുണ്ടായ പുതിയ ഉറവയാണ് കൗതുകമാകുന്നത്
കിണറില്‍ അപൂര്‍വ പ്രതിഭാസം, ജലനിരപ്പിന് മുകളില്‍ പുതിയ ഉറവ, ഒരിഞ്ച് പോലും വെളളം ഉയര്‍ന്നില്ല, ശബ്ദം; ആശങ്കയോടെ ഒരു കുടുംബം

ഇടുക്കി: ഉപ്പുതറയില്‍  സ്വകാര്യവ്യക്തിയുടെ കിണറിനുള്ളില്‍ അപൂര്‍വ പ്രതിഭാസം. കിണറിന്റെ ജലനിരപ്പിന് മുകളിലുണ്ടായ പുതിയ ഉറവയാണ് കൗതുകമാകുന്നത്. 35 അടി താഴ്ചയുള്ള കിണറിലെ  ജലനിരപ്പിന് തൊട്ട് മുകളിലായി  വലിയ ശബ്ദത്തില്‍  വെള്ളമൊഴുക്കുണ്ടായി. വെള്ളം നിരന്തരമൊഴുകിയിട്ടും കിണര്‍ നിറയുന്നില്ല.

ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഈ അപൂര്‍വ്വ പ്രതിഭാസം. കിണറിന്റെ ജലനിരപ്പിന് മുകളിലായി വലിയ ശബ്ദത്തോടെയാണ് പുതിയ ഉറവ പ്രത്യക്ഷപ്പെട്ടത്. ശബ്ദമുണ്ടായ അതേ സമയം വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്ക് ഉണ്ടായിട്ടും കിണറിനുള്ളില്‍ ഒരിഞ്ച്‌പോലും വെള്ളം ഉയര്‍ന്നില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടും കിണറില്‍ വെള്ളം ഉയരാതിരുന്നതോടെ പ്രദേശമെല്ലാം  പരിശോധിച്ചു. എന്നാല്‍ സമീപ പ്രദേശങ്ങളിലെങ്ങും ഉറവയോ, വെള്ളമൊഴുക്കോ കണ്ടെത്തിയില്ല. വീടിനുള്ളിലെ മുഴക്കവും, കിണറില്‍ നിന്നുള്ള ശബ്ദവും ശക്തമായി തുടരുകയും ചെയ്തതോടെ വീട്ടുകാര്‍ ആശങ്കയിലാണ്. 

ആശങ്കയേറിയതോടെ പഞ്ചായത്തിലും വില്ലേജിലും വിവരം അറിയിച്ചു. റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ,  തഹസീല്‍ദാര്‍ മുഖേന കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വീട്ടില്‍ നിന്നു മാറി താമസിക്കാന്‍ പഞ്ചായത്ത് അധികൃതരും നിര്‍ദേശിച്ചു. 11 വര്‍ഷം മുന്‍പാണ് രമ വീടിനു സമീപം ഈ കിണര്‍ നിര്‍മിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com