മഴ സാധ്യത ഇനി 20-ന്; ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി  

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഒരു ജില്ലയിലും നൽകിയിട്ടില്ല
ഫോട്ടോ: മനു ആര്‍ മാവേലില്‍
ഫോട്ടോ: മനു ആര്‍ മാവേലില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പെയ്തിരുന്ന മഴ‌യ്ക്ക് ശമനം. ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേർട്ട് കൂടി പിന്‍വലിച്ചതോടെ വരും ദിവസങ്ങളിൽ ശക്തി കുറഞ്ഞതും മിതമായ അളവിലും മാത്രമേ മഴ ഉണ്ടാകാൻ സാധ്യതയുള്ളു. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഒരു ജില്ലയിലും നൽകിയിട്ടില്ല. 

അതേസമയം വരുന്ന 20, 21 തീയതികളിൽ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മഴലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ നിലനിർത്താനും നിർദേശമുണ്ട്.  

മത്സ്യ ബന്ധനത്തിനു പോകാനും തടസമില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കു പ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 29.6 മില്ലി മീറ്റര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com