യുഎഇ യാത്രയ്ക്കൊരുങ്ങി നൗഷാദും കുടുംബവും; പുതിയ കട തിങ്കളാഴ്ച മുതൽ 

ഗൾഫ്നാട്ടിൽ നിന്ന് ലഭിക്കുന്ന സ​ഹാ​യ​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​രി​ലേ​ക്ക്​ എ​ത്തി​ക്കാൻ ലക്ഷമിട്ടാണ് യാത്ര
യുഎഇ യാത്രയ്ക്കൊരുങ്ങി നൗഷാദും കുടുംബവും; പുതിയ കട തിങ്കളാഴ്ച മുതൽ 

കൊ​ച്ചി: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന തന്റെ കടയിലെ വസ്ത്രമെല്ലാം നൽകിയ നൗഷാദിന് യുഎഇ സന്ദർശനത്തിന് ക്ഷണം.  പ​യ്യ​ന്നൂ​ർ സ്വ​ദേ​ശിയായ അ​ഫി അ​ഹ്​​മ​ദ‌ാണ് നൗഷാദിനും കുടുംബത്തിനും ​ഗൾഫ് യാത്ര സാധ്യമാക്കുന്നത്.  സ്​​മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്​  എന്ന കമ്പനിയുടെ ഉടമയായ അഫി രണ്ടാഴ്ചത്തെ സന്ദർശനത്തിനായാണ് ഇവരെ  യുഎ​ഇ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വുന്നത്. ​ഗൾഫ്നാട്ടിൽ നിന്ന് ലഭിക്കുന്ന സ​ഹാ​യ​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​രി​ലേ​ക്ക്​ എ​ത്തി​ക്കാൻ ലക്ഷമിട്ടാണ് യാത്ര. 

ര​ണ്ടു മാ​സം മുൻപ് വാ​ട​ക​യ്ക്കെ​ടു​ത്ത ബ്രോ​ഡ്‌​വേ അ​പ്സ​ര​യി​ലെ ക​ട​മു​റി​യി​ലാ​യി​രി​ക്കും നൗ​ഷാ​ദ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക. ’നൗ​ഷാ​ദ് ഇ​ക്കാ​ന്‍റെ ക​ട’ എ​ന്നാ​ണ് പുതിയ കടയുടെ പേര്. ഇവിടെ നിന്ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ​സ്​​ത്ര​ങ്ങ​ൾ വാ​ങ്ങി പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ കൈ​മാ​റുമെന്നും അഫി അറിയിച്ചു. ഇ​തി​ൽ​നി​ന്നു​ള്ള ലാ​ഭം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ കൈ​മാറാനാണ് നൗഷാദിന്റെ തീരുമാനം. 

ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും ഗ​ൾ​ഫ്​ സ​ന്ദ​ർ​ശ​ന​വും വാ​ഗ്​​ദാ​നം ചെയ്തപ്പോൾ ആദ്യം അത് നിരസിച്ച നൗഷാദ് പിന്നീട് ദുരിതബാധിതരെ സഹായിക്കാമെന്ന് അറിഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു. ഇങ്ങനെയാണ് പു​തു​താ​യി തു​റ​ക്കാ​നി​രി​ക്കു​ന്ന ക​ട​യി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷം രൂപയ്ക്ക്​ വ​സ്​​ത്ര​ങ്ങ​ൾ വാ​ങ്ങാം എന്ന തീരുമാനത്തിലേക്കെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com