70 വര്‍ഷത്തിന് ശേഷം തിരുത്തിയ ചരിത്രം ആവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ; അഭിമന്യുവിന്റെ കലാലയം ഒരുങ്ങി; ദിവ്യ വിജി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി
By സമകാലികമലയാളം ഡെസ്‌ക് | Published: 18th August 2019 05:31 AM |
Last Updated: 18th August 2019 05:31 AM | A+A A- |

കൊച്ചി: ഒരിക്കല്‍ കൂടി വനിത ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്തി യൂണിയന്‍ തെരഞ്ഞെടുപ്പിനൊരുങ്ങി മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ. എഴുപത് വര്‍ഷത്തിനുശേഷം 2017ല്‍ മൃദുല ഗോപിയെ മത്സരിപ്പിച്ച് എസ്എഫ്‌ഐ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും മഹാരാജാസിനെ നയിക്കാന്‍ വനിത സ്ഥാനാര്‍ഥിയെത്തുന്നത്.
ദിവ്യ വി ജി യാണ് ചെയര്‍പേഴ്‌സണായി ഇത്തവണ എസ്എഫ്‌ഐക്കായി മത്സരിക്കുക. വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷമി എംബി, ദേവരാജ് സുബ്രഹ്മണ്യന്‍(ജനറല്‍ സെക്രട്ടറി), സബിന്‍ദാസ് എസി, അരുന്ദതി ഗിരി വി( യുയുസി), ശ്രീകാന്ത് ടിഎസ്(ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), ചന്തു കെഎസ് (മാഗസിന്‍ എഡിറ്റര്‍)എന്നിവരാണ് പ്രധാന സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നത്.
121 വാട്ടിനാണ് മൃദുല ഗോപി ചെയര്‍പേഴ്‌സണായി 2017ല്‍ വിജയിച്ചത്. വനിതാ മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെ ഏഴ് പ്രധാന സീറ്റിലേക്ക് വനിതകളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ചത്. ഇതില്‍ ആറുപേരും വിജയിച്ചു. ആകെ പതിനാലില്‍ 13 സീറ്റും എസ്എഫ്‌ഐ നേടി.