അയാള്‍ കൊണ്ടുപോയത് ഒരുപാട് നാള്‍ അമ്മ പാചകത്തിന് പോയി തീപുക കൊണ്ട കാശാണ്...; അമ്മയെ പറ്റിച്ച് പണം തട്ടിയെടുത്ത ആളെക്കുറിച്ച് മകന്റെ കുറിപ്പ്

സുഹൃത്താണെന്ന് പരിചയപ്പെടുത്തി അമ്മയുടെ പക്കല്‍നിന്ന് പണം തട്ടിയെടുത്ത തട്ടിപ്പുകാരനെക്കുറിച്ച് മകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയങ്ങളിലൊന്ന്
അയാള്‍ കൊണ്ടുപോയത് ഒരുപാട് നാള്‍ അമ്മ പാചകത്തിന് പോയി തീപുക കൊണ്ട കാശാണ്...; അമ്മയെ പറ്റിച്ച് പണം തട്ടിയെടുത്ത ആളെക്കുറിച്ച് മകന്റെ കുറിപ്പ്

സുഹൃത്താണെന്ന് പരിചയപ്പെടുത്തി അമ്മയുടെ പക്കല്‍നിന്ന് പണം തട്ടിയെടുത്ത തട്ടിപ്പുകാരനെക്കുറിച്ച് മകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. വീടിന്റെ ലോണ്‍ അവസാനിപ്പിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ്  80000 രൂപയോളം ഇയാള്‍ തട്ടിയെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കണ്ണന്‍ ജയന്‍ എന്നയാള്‍ക്കാണ് ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്.

'ഒരു വിശ്വാസമാണ് അമ്മയെ ചതിച്ചത്, അയാള്‍ കൊണ്ടുപോയത് ഒരുപാട് നാള്‍ അമ്മ പാചകത്തിന് പോയി തീപുക കൊണ്ട കാശാണ് ,ഒരു നിഷ്‌കളങ്കതയെ ചൂഷണം ചെയ്ത പണം ശാശ്വതമല്ല'-പോസ്റ്റില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പുകാരന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കണ്ണന്‍ സമകാലിക മലയാളത്തോട് വ്യക്തമാക്കി. വളരെ പ്ലാന്‍ ചെയ്ത് നടപ്പാക്കിയ തട്ടിപ്പാണ് ഇതെന്നും കണ്ണന്‍ പറയുന്നു. 

കണ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

 ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത് ഇനിയൊരു അമ്മമാരും ഇതേപോലെ പോലെ ചൂഷണ വിധേയരാകരുതു എന്ന ഒരു മുന്നറിയിപ്പ് ആണ് ഈ അനുഭവം

2019 ഓഗസ്റ്റ് 11 സമയം 12.15 ടൗിറമ്യ
മഴയുടെ ശക്തി കുറഞ്ഞത് കൊണ്ടാകാം ഉച്ച മുതല്‍ പെരുന്നാള്‍ തിരക്കുകള്‍ മൂന്ന് പീടികയില്‍ കാണാമായിരുന്നു.
ഫോണ്‍ കംപ്ലൈന്റ് ആയതിനാല്‍ ഒരു ചെറിയ ഫോണ്‍ എന്തെങ്കിലും വാങ്ങുകയോ റിപ്പയര്‍ ചെയ്യുകയോ അങ്ങനെ ചില ആവശ്യങ്ങള്‍ക്കായി ഒന്നുരണ്ട് പാചകങ്ങള്‍ ക്ക് പോയി കിട്ടിയ 5000 രൂപ കൈപിടിച്ച് അമ്മയും മൊബൈല്‍ഫോണ്‍ കടകളില്‍ കയറിയിറങ്ങി..ഫോണ്‍ റിപ്പയര്‍ ചെയ്തു തിരിച്ചുവരും വഴി ഇരിങ്ങാലക്കുട ഭാഗത്തേക്ക് തിരിയുന്ന വഴിയില്‍ പാന്റ്‌സും റോസ് കളര്‍ ഷര്‍ട്ടും പാതി നരച്ച താടിയുമുള്ള ഇരുനിറക്കാരന്‍ ജെന്റില്‍മാന്‍ അമ്മയെ സമീപിച്ചു.

അമ്മേ എന്നെ അറിയില്ലേ ഒരു ചെവിയില്‍ ഫോണ്‍ വച്ചു കൊണ്ട് അമ്മയോട് ചോദിച്ചു ഒരുപാട് കൂട്ടുകാര്‍ എനിക്ക് ഉള്ളതുകൊണ്ട് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു സുഹൃത്ത് ആയിരിക്കുമെന്ന ചിന്തയില്‍ അമ്മ പറഞ്ഞു ശരിക്കും അങ്ങ് പിടികിട്ടുന്നില്ല. അമ്മേ ഞാന്‍ റഷീദ് കണ്ണന്റെ കൂട്ടുകാരനാണ് പ്രവാസ ലോകത്തും അല്ലാതെയും ഞങ്ങള്‍ വലിയ ഫ്രണ്ട് ആണ് ഇപ്പോള്‍ കണ്ണന്‍ എവിടെയാണെന്ന് എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ അപ്പോള്‍ പറഞ്ഞു ഇപ്പോള്‍ നാട്ടിലുണ്ട് സൗദിയില്‍നിന്ന് പോയതിനുശേഷം പിന്നെ വേറെ എവിടേക്കും പോയിട്ടില്ല . ഇത് കേട്ട് അയാള്‍ അമ്മയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി എന്റെ നമ്പറിലേക്ക് വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു സത്യത്തില്‍ അവിടെ മുതല്‍ ചീറ്റിംഗിന്റെ പുതിയ തന്ത്രം തുടങ്ങുകയായിരുന്നു. 

എന്നെ വിളിക്കുന്നു എന്ന വ്യാജേന അയാള്‍ പലകാര്യങ്ങളും അമ്മയെ ധരിപ്പിച്ചു കൊണ്ടേയിരുന്നു പിന്നീട് ഇപ്രാവശ്യത്തെ മഴക്കെടുതി മൂലം വീട്ടില്‍ വെള്ളം കയറിയോ എന്ന ചോദ്യത്തിന് ഞങ്ങളുടെ ഭാഗത്ത് ഒന്നും വെള്ളം കയറിയിട്ടില്ല എന്ന് അമ്മ പറഞ്ഞപ്പോള്‍ ഇപ്പോള്‍ പുതിയ വീടാണോ ഉണ്ടാക്കിയിരിക്കുന്നത് അതില്‍ ലോണ്‍ വല്ലതുമുണ്ടോ ഉണ്ടോ എന്ന ചോദ്യമായി. 
 
ഒരു ലക്ഷം രൂപയെ ഇനി ബാക്കിയുള്ളൂ എന്ന് പറഞ്ഞപ്പോള്‍ അയ്യോ അമ്മേ അമ്മേ ഞങ്ങളുടെ പ്രവാസി ധനസഹായ ഫണ്ട് ഉണ്ട് അതു മുഖാന്തരം ലോണ്‍ ക്ലോസ് ചെയ്തു ആധാരം കയ്യില്‍ കൊടുക്കുന്നതാണ് , പല ആള്‍ക്കാര്‍ക്കും ഞങ്ങള്‍ അങ്ങനെ സഹായിച്ചിട്ടുണ്ട് ഇന്ന് അതിന്റെ ലാസ്റ്റ് ഡേറ്റ് ആണ് അമ്മയ്ക്ക് എന്നെ കണ്ടുമുട്ടിയത് മഹാഭാഗ്യം. എന്റെ ഒരു മാമ യാണ് ഇത് ശരിയാക്കുന്നത് അദ്ദേഹത്തിന്റെ വീട് ഇരിങ്ങാലക്കുടയിലാണ് നമുക്ക് അങ്ങോട്ട് പോയി ആളെ കണ്ടാല്‍ അമ്മയുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും എന്ന് പറഞ്ഞു ഒരു ഓട്ടോ വിളിച്ചു അമ്മയെയും കൂട്ടി യാത്രയായി.

 കാക്കാത്തുരുത്തി പാലം കഴിഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ പറഞ്ഞു ഇനി അങ്ങോട്ട് പോകില്ല നിങ്ങളിവിടെ ഇറങ്ങിക്കോളു . അമ്മയെയും കൂട്ടി അയാള്‍ പയ്യെ ഇറങ്ങി പാലത്തിനു മുകളിലേക്ക് നടന്നു വീണ്ടും മാമാ യെ വിളിച്ചു മൂന്ന് മണിക്ക് മുമ്പ് മെമ്പര്‍ഷിപ്പ് എടുക്കണം എന്ന നിര്‍ദ്ദേശം നല്‍കി കയ്യിലുള്ള 5000 രൂപയും വാങ്ങി പിന്നെ അതുപോരാ 22,000 രൂപയും നിലവില്‍ ചിലവുണ്ട് അതുകൊണ്ട് കഴുത്തിലെ സ്വര്‍ണം പണയം വയ്ക്കണം നാളെ തന്നെ തരാം ഞാന്‍ കണ്ണനെ കൂടെ വിളിച്ചു പറയുന്നുണ്ട് , 22,000 രൂപ അടച്ചാല്‍ കിട്ടുന്നത് 2 ലക്ഷത്തിനു മേല്‍ തുകയാണ് എന്ന് അമ്മയെ മോഹിപ്പിച്ചു കൊണ്ടിരുന്നു ,, നേരിട്ട് പരിചയമില്ല എങ്കിലും മകന്റെ സുഹൃത്തെന്ന നിലയില്‍ അമ്മ കഴുത്തിലെ സ്വര്‍ണവും നല്‍കി .മൂന്ന് മണിക്ക് വീട്ടില്‍ റസീറ്റ് ആയിട്ട് വരാം എന്നും പറഞ്ഞു അടുത്ത ഓട്ടോയില്‍ രണ്ടുപേരും മൂന്ന് പീടികയില്‍ എത്തി കണ്ണനോട് അന്വേഷണം കൂടി പറയണം എന്നും പറഞ്ഞുകൊണ്ട് അമ്മയെ യാത്രയാക്കി അയാള്‍ വണ്ടിയുമെടുത്ത് കിഴക്കോട്ട് പോയി. 

ഇത് എന്റെ ജീവിതത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ്, ഒരു പരിചയമില്ലാത്ത ഒരാള്‍ എന്റെ പേരും പറഞ്ഞ് 80000 രൂപയോളം എന്റെ അമ്മയില്‍നിന്നും കവര്‍ന്നെടുത്തു,ഒരു വിശ്വാസമാണ് അമ്മയെ ചതിച്ചത്, അയാള്‍ കൊണ്ടുപോയത് ഒരുപാട് നാള്‍ അമ്മ പാചകത്തിന് പോയി തീപുകകൊണ്ട കാശാണ് ,ഒരു നിഷ്‌കളങ്കതയെ ചൂഷണം ചെയ്ത പണം.ശാശ്വതമല്ല ഒന്നും അയാളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com