'എണ്ണയടിച്ച പൈസയ്ക്ക് ഇരട്ടി സാധനം വാങ്ങാമായിരുന്നു'; ദുരിതാശ്വാസത്തിന് ബൈക്ക് റാലി: ഫുക്രുവിനെ തടഞ്ഞ് പൊലീസ്, ട്രോള്‍ (വീഡിയോ)

മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്ന പേരില്‍ ബൈക്ക് റാലി നടത്തിയ ടിക് ടോക് താരം ഫുക്രു(കൃഷ്ണജീവ്)വിനെ തടഞ്ഞ് പൊലീസ്
'എണ്ണയടിച്ച പൈസയ്ക്ക് ഇരട്ടി സാധനം വാങ്ങാമായിരുന്നു'; ദുരിതാശ്വാസത്തിന് ബൈക്ക് റാലി: ഫുക്രുവിനെ തടഞ്ഞ് പൊലീസ്, ട്രോള്‍ (വീഡിയോ)

ഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്ന പേരില്‍ ബൈക്ക് റാലി നടത്തിയ ടിക് ടോക് താരം ഫുക്രു(കൃഷ്ണജീവ്)വിനെ തടഞ്ഞ് പൊലീസ്. കൊട്ടാരക്കരയില്‍ നിന്നാണ് ഫുക്രുവും കൂട്ടരും ബൈക്ക് റാലി നടത്തിയത്. ഇടയ്ക്കുവച്ചു പൊലീസ് പിടിവീണു. 

'വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ' എന്നാണ് പൊലീസി ചോദിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ഫുക്രുവിനെതിരെ ട്രോളുകളുടെ പൂരമായി. ആവശ്യമില്ലാതെ ബൈക്ക് റാലി നടത്തേണ്ട കാര്യമില്ലായിരുന്നു എന്നാണ് ഒരുവിഭാഗം പറയുന്നത്. 'അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ' എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

കൊട്ടാരക്കര നിന്ന് മലപ്പുറം വരെ ബൈക്ക് യാത്ര നടത്തിയെന്നതാണ് ആരോപണം. എന്നാല്‍ ഒരു പൊലീസുകാരന്‍ പറഞ്ഞ മണ്ടത്തരത്തിന്റെ പേരിലാണ് ട്രോളുകളെന്നും മൂന്ന് കിലോമീറ്റര്‍ മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രുവിന്റെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com