സംസ്ഥാനത്ത് ഇത്തവണയുണ്ടായത് 65 ഉരുള്‍പ്പൊട്ടലുകള്‍ 

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പ്പൊട്ടലുകള്‍
സംസ്ഥാനത്ത് ഇത്തവണയുണ്ടായത് 65 ഉരുള്‍പ്പൊട്ടലുകള്‍ 


തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പ്പൊട്ടലുകള്‍. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവര ശേഖരമുപയോഗിച്ച് കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ (കെഎസ്ആര്‍ഇസി) തയ്യാറാക്കിയ ഭൂപടം ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.

ആദ്യ കണക്കെടുപ്പനുസരിച്ച് പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ഉരുള്‍പ്പൊട്ടലുകളുണ്ടായത്. 18 എണ്ണം. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 11 ഉരുള്‍പ്പൊട്ടലുകളാണ് മലപ്പുറത്തുണ്ടായത്.

ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠന പ്രകാരം സംസ്ഥാനത്തെ 14.4 ശതമാനം മേഖലകളാണ് ഉരുള്‍പ്പൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍ അതേ പ്രദേശങ്ങളില്‍ തന്നെയാണോ എന്ന് വിലയിരുത്താന്‍ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളുടെയും മാപ്പിങ് കെഎസ്ആര്‍ഇസി വഴി നടത്തുന്നുണ്ട്.

കെഎസ്ആര്‍ഇസിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രളയ ഭൂപടത്തിലെ ഫീല്‍ഡ് ഡേറ്റയനുസരിച്ച് 270 സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായെന്നാണു കണക്ക്. ഇതില്‍ ഇടുക്കിയില്‍ മാത്രം ഏകദേശം 180ല്‍ അധികം ഉരുള്‍പ്പൊട്ടലുണ്ടായി. മലപ്പുറത്ത് 30 ഓളം സ്ഥലങ്ങളിലും കണ്ണൂരില്‍ 17 ഇടത്തുമാണ് അന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com