'ഇഷ്ടമുള്ളത് ചെയ്‌തോളൂ; ആരുടെയും പേര് നിര്‍ദ്ദേശിക്കാനില്ല'; കെപിസിസി പുന: സംഘടനയില്‍ എതിര്‍പ്പുമായി കെ മുരളീധരന്‍; നേതൃത്വത്തിന് കത്ത് നല്‍കി
By സമകാലികമലയാളം ഡെസ്‌ക് | Published: 19th August 2019 02:58 PM |
Last Updated: 19th August 2019 02:58 PM | A+A A- |

തിരുവനന്തപുരം: കെപിസിസി പുന:സംഘടനയില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി.
മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു. ജനപ്രതിനിധികളായ ആളുകളെ പാര്‍ട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.