കവളപ്പാറക്കാര്‍ക്ക് വീടുവയ്ക്കാന്‍ 10.75സെന്റ് സ്ഥലം നല്‍കി അബ്ദുള്‍ നാസര്‍, സൗജന്യമായി നിര്‍മ്മിക്കുമെന്ന് എംഎല്‍എ; നാലുപേര്‍ക്ക് നാല് സെന്റ് വീതം നല്‍കാമെന്ന് സുരേഷ്‌കുമാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 19th August 2019 10:01 AM |
Last Updated: 19th August 2019 10:01 AM | A+A A- |

ഫയല്‍ ചിത്രം
കവളപ്പാറ: ഉരുള്‍പൊട്ടലില്‍ എല്ലാം ഒലിച്ചുപോയി ജീവിതം വഴിമുട്ടി നില്‍ക്കുന്ന കവളപ്പാറയിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സുമനസ്സുകള്‍. കാളിക്കാവ് ചോക്കോട് സ്വദേശി അബ്ദുള്‍ നാസര്‍ പ്രളയബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ തന്റെ 10.75സ്ഥലം സൗജന്യമായി വിട്ടുനല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അറിയിച്ചു.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നാലുപേര്‍ക്ക് നാല് സെന്റ് വീതം നല്‍കാന്‍ സന്നദ്ധത അറിയിച്ച് വണ്ടൂര്‍ തിരുവാലി സ്വദേശി സുരേഷ്‌കുമാറും രംഗത്തെത്തി.
കഴിഞ്ഞദിവസം കരിപ്പൂരില്‍ മടങ്ങിയെത്തിയ ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 1.41ലക്ഷം രൂപ.
ഉരുള്‍പൊട്ടലില്‍ അമ്മയും സഹോദരങ്ങളും മരിച്ചതോടെ ഒറ്റക്കായ കവളപ്പാറ കോളനിയിലെ കാര്‍ത്തികയുടെ പഠന, വിവാഹ ചെലവുകള്‍ വഹിക്കാമെന്ന് ഏറ്റിരിക്കുകയാണ് മണ്ണാര്‍ക്കാട് കല്ലടിക്കോട് സ്വദേശി വികെ തുഷാര്‍.