മിക്സിയിലും മൈക്രോവേവിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പതിനൊന്ന് കിലോ സ്വർണ്ണം; കണ്ണൂർ വിമാനത്താവളത്തിൽ നാലംഗ സംഘം പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2019 07:05 PM |
Last Updated: 19th August 2019 07:05 PM | A+A A- |

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന പതിനൊന്ന് കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരാണ് ഡിആർഐയുടെ പിടിയിലായത്.
കണ്ണൂർ സ്വദേശി അംസീർ, വയനാട് സ്വദേശി അർഷാദ്, കോഴിക്കോട് സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. മിക്സി, മൈക്രോവേവ് അവൻ, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
ഇന്ന് രാവിലെയോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ യൂണിറ്റുകൾ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.