വിദ്യാര്‍ത്ഥികളുടെ മേല്‍ പിക്കപ്പ് വാഹനം മറിഞ്ഞു; ഏഴ് കുട്ടികള്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2019 11:44 AM |
Last Updated: 19th August 2019 11:44 AM | A+A A- |
കോഴിക്കോട്: കോഴിക്കോട് കക്കോടിക്കടുത്ത് പയിമ്പ്രയില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
റോഡിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് വാന്‍ മറിയുകയായിരുന്നു. രാവിലെ ഒന്‍പതരയോടെയാണ് സംഭവം. സ്‌കൂള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയ വാഹനം മറിയുകയായിരുന്നു. ആവശ്യത്തിലധികം സാധനങ്ങള്‍ കയറ്റിയതാണ് അപകടത്തിന് ഇടായാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ടീച്ചര്‍മാരുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. അപകടത്തില്‍ സാരമായി പരുക്കേറ്റ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.