ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്സ് വാഗണ്‍ കമ്പനി പരിശോധിച്ചു; വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2019 07:43 PM |
Last Updated: 19th August 2019 07:43 PM | A+A A- |

തിരുവനന്തപുരം: മദ്യപിച്ച് വാഹാനമോടിച്ച് ഉണ്ടായ അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാര്‍ ഫോക്സ് വാഗണ്‍ കമ്പനി പരിശോധിച്ചു. പൂനയിൽനിന്നെത്തിയ സാങ്കേതിക വിദഗ്ധരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ കാര്‍ പരിശോധിക്കുന്നത്.
അപകടസമയത്ത് ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതിനാൽ കമ്പനി നേരിട്ട് നടത്തുന്ന സാങ്കതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം.
നേരത്തെ ശ്രീറാമിന്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് തിരുവനന്തപുരം ആര്‍ടിഒ നടപടി സ്വീകരിച്ചിരുന്നു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഒരു വര്‍ഷത്തേയ്ക്കാണ് ലൈസൻസ് സസ്‌പെന്‍ഡ് ചെയ്തത്.