സിഗ്നൽ തകരാർ; ഇന്റർസിറ്റി, വഞ്ചിനാട് അടക്കമുള്ള ട്രെയിനുകൾ വൈകും
By സമകാലിക മലയാളം ഡെസ്ക് | Published: 19th August 2019 08:23 PM |
Last Updated: 19th August 2019 08:23 PM | A+A A- |

കൊല്ലം: സിഗ്നൽ തകരാറിനെ തുടർന്ന് കൊല്ലം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു. ഇന്റർസിറ്റി എക്സ്പ്രസും വഞ്ചിനാടും അടക്കമുള്ള ട്രെയിനുകളാണ് വൈകുന്നത്.
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.