'അധികാര ഗര്‍വിലുള്ള നടപടി'; മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍ പെട്ട സംഭവം: ഒരു പൊലീസുകാരനുകൂടി സസ്‌പെന്‍ഷന്‍

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവത്തില്‍ ഒരു പൊലീസുകാരനുകൂടി സസ്‌പെന്‍ഷന്‍
'അധികാര ഗര്‍വിലുള്ള നടപടി'; മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍ പെട്ട സംഭവം: ഒരു പൊലീസുകാരനുകൂടി സസ്‌പെന്‍ഷന്‍

കൊല്ലം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവത്തില്‍ ഒരു പൊലീസുകാരനുകൂടി സസ്‌പെന്‍ഷന്‍. റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസില്‍ വയര്‍ലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് ലോറന്‍സിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇതോടെ വിഷയത്തില്‍ വകുപ്പുതല നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം നാലായി. പത്തനംതിട്ട ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചക്കുവള്ളി മയ്യത്തുങ്കര ഭാഗത്തു വെച്ചാണ് ഗതാഗതക്കുരുക്കില്‍പെട്ടത്. 

സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹത്തിനായി എത്തിയവര്‍ വാഹനം വഴിയരികില്‍ പാര്‍ക്ക് ചെയ്തതായിരുന്നു ഗതാഗതകുരുക്കിന് കാരണം. ഉടന്‍ തന്നെ മന്ത്രി വിവിരം കൊട്ടാരക്കര കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അന്നു വൈകുന്നേരം തന്നെ കൊല്ലം ശൂരനാട് പൊലീസ് സ്‌റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയും  സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെയും  റൂറല്‍ എസ്പി ഹരിശങ്കര്‍ സസ്‌പെന്റ് ചെയ്തു. വിഐപിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നതാണ് കുറ്റം. ഇതിനു പിന്നാലെയാണ് അന്നു റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസില്‍ വയര്‍ലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് ലോറന്‍സിനെയും സസ്‌പെന്റ്  ചെയ്തത്.

എന്നാല്‍ മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച്ച മറച്ചു വെയ്ക്കാനാണ്  തിടുക്കപ്പെട്ട് നടപടി എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസുകാരുടെ സസ്‌പെന്‍ഷന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. 
അധികാര ഗര്‍വില്‍ പൊലീസുകാര്‍ക്കെതിരെ എടുത്ത പ്രതികാര നടപടി പിന്‍വലിക്കണമെന്ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com