പ്രതികാരനടപടി; അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; സത്യം ലോകം മുഴുവന്‍ കണ്ടതാണ്; പൊലീസിനെതിരെ സിപിഐ

കേസില്‍ സിപിഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തിരിക്കുന്നത് മനപൂര്‍വമാണ്. പോലീസ് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നതൊന്നും സത്യമല്ല
പ്രതികാരനടപടി; അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെ; സത്യം ലോകം മുഴുവന്‍ കണ്ടതാണ്; പൊലീസിനെതിരെ സിപിഐ

കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ സിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമം നടക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും രാജു പറഞ്ഞു. 

എസ്‌ഐയെ സസ്‌പെന്റ് ചെയ്തതിന്റെ പ്രതികാരനടപടിയാണ് പ്രവര്‍ത്തകന്റെ് അറസ്റ്റിലേക്ക് നയിച്ചത്. എസിപിയെ ഒരു സിപിഐ പ്രവര്‍ത്തകന്‍ പോലും തല്ലിയിട്ടില്ല, കേസില്‍ വിപിന്‍ ദാസ് നല്‍കിയ മൊഴി വിശ്വസനീയമല്ല. കേസ് പിന്‍വലിക്കണമെന്നും പി രാജു ആവശ്യപ്പെട്ടു. 

കേസില്‍ സിപിഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തിരിക്കുന്നത് മനപൂര്‍വമാണ്. പോലീസ് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നതൊന്നും സത്യമല്ല. സത്യമെന്താണെന്ന് മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പി. രാജു പ്രതികരിച്ചു. 

കൊച്ചി ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ച കേസില്‍ സിപിഐ പ്രവര്‍ത്തകനായ അന്‍സാര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ് അന്‍സാര്‍ അലി. പാര്‍ട്ടി പ്രവര്‍ത്തകന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി.

മാര്‍ച്ചിനിടയില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ എസ്.ഐക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com