12 വര്‍ഷമായി അകാരണമായി മാറ്റി നിര്‍ത്തുന്നു; വീണ്ടും ശബരിമല തന്ത്രിയാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കണ്ഠരര് മോഹനര്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷി ആക്കിയാണ് ഹര്‍ജി
12 വര്‍ഷമായി അകാരണമായി മാറ്റി നിര്‍ത്തുന്നു; വീണ്ടും ശബരിമല തന്ത്രിയാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കണ്ഠരര് മോഹനര്

കൊച്ചി: തന്നെ ശബരിമല ക്ഷേത്രത്തില്‍ തന്ത്രി ആയി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  12 വര്‍ഷമായി അകാരണമായി  തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുന്നതായി മോഹനര് ഹര്‍ജിയില്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷി ആക്കിയാണ് ഹര്‍ജി.

ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്!മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com