'ഗോള്‍ഡ് ചലഞ്ചു'മായി പി കെ ശ്രീമതി ; രണ്ടു വളകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്
'ഗോള്‍ഡ് ചലഞ്ചു'മായി പി കെ ശ്രീമതി ; രണ്ടു വളകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടുവളകളും നല്‍കി സിപിഎം നേതാവും മുന്‍ എംപിയുമായ പി കെ  ശ്രീമതി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോള്‍ഡ് ചലഞ്ച് എന്ന ആശയവും ശ്രീമതി മുന്നോട്ടുവെച്ചു. 

പ്രളയദുരിതാശ്വാസത്തിന് സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്. ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 


പി കെ ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

ബഹു. മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏല്‍പിച്ചു . സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com