ദുരന്ത മേഖലയിലേക്ക് എത്താന്‍ സമയമില്ല, മാനേജ്‌മെന്റ് പരിപാടിയില്‍ പങ്കെടുത്ത് ചീഫ് സെക്രട്ടറി

തലസ്ഥാനത്തേക്ക് ഉടന്‍ മടങ്ങി എത്തേണ്ടിയിരുന്നതിനാലാണ് ദുരിതമേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് എന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം
ദുരന്ത മേഖലയിലേക്ക് എത്താന്‍ സമയമില്ല, മാനേജ്‌മെന്റ് പരിപാടിയില്‍ പങ്കെടുത്ത് ചീഫ് സെക്രട്ടറി

കോഴിക്കോട്: ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ മടങ്ങിയ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നടപടി വിവാദത്തില്‍. കോഴിക്കോട് ജില്ലയിലെ രണ്ട് ദുരിത ബാധിത പ്രദേശങ്ങള്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇവിടേക്കുള്ള വരവ് റദ്ദാക്കിയ ചീഫ് സെക്രട്ടറി മാനേജ്‌മെന്റ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. 

തലസ്ഥാനത്തേക്ക് ഉടന്‍ മടങ്ങി എത്തേണ്ടിയിരുന്നതിനാലാണ് ദുരിതമേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് എന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. കോഴിക്കോട് ചിപ്പിലിത്തോട്, ചാത്തമംഗലം എന്നിവിടങ്ങളില്‍ ചീഫ് സെക്രട്ടറി സന്ദര്‍ശനം നടത്തും എന്നാണ് പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും കിട്ടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചീഫ് സെക്രട്ടറി ചിപ്പിലത്തോട് എത്തുമെന്ന് ജില്ല ഇന്‍ഫോര്‍മേഷന്‍ ഓഫീസ് വഴി മാധ്യമങ്ങള്‍ക്കും വിവരം ലഭിച്ചു. 

എന്നാല്‍, ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് അറിയിച്ചു. പക്ഷേ, വൈകീട്ട് ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറി സമയം കണ്ടെത്തി. രണ്ട് മണിക്കൂറോളം ചീഫ് സെക്രട്ടറി ഇവിടെ പരിപാടിയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com