വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

വാഹന അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ഒപ്പമുണ്ടായിരുന്ന  വഫ ഫിറോസിന്റെ ലൈസന്‍സ് മോട്ടേര്‍ വാഹന വകുപ്പ്  സസ്‌പെന്റ് ചെയ്തു
വഫ ഫിറോസിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: വാഹന അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍  ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ഒപ്പമുണ്ടായിരുന്ന  വഫ ഫിറോസിന്റെ ലൈസന്‍സ് മോട്ടേര്‍ വാഹന വകുപ്പ്  സസ്‌പെന്റ് ചെയ്തു. തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. 

നേരത്തെ വഫയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നെങ്കിലും ലൈസന്‍സ് റദ്ദാക്കിയിരുന്നില്ല. അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. അതേസമയം കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. നോട്ടീസ് കൈപ്പറ്റി രണ്ടാഴ്ച കഴിഞ്ഞിട്ടും ശ്രീറാം മറുപടി നല്‍കാത്ത സാഹചരര്യത്തിലാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. 

നേരത്തെ അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരുടെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്തില്ല എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം. ശ്രീറാമിന്റെയും കാറില്‍ കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com