അഭിമന്യുവിന്റെ മഹാരാജാസ് ചുവന്നുതന്നെ; മുഴുവന്‍ പാനലിലും എസ്എഫ്‌ഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st August 2019 05:03 PM |
Last Updated: 21st August 2019 05:03 PM | A+A A- |

കൊച്ചി: എംജി സര്‍വകലാശാലയ്ക്ക് കീഴിലേക്കുള്ള കോളജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എറണാകുളം മഹാരാജാസില്‍ മുഴുവന്‍ പാനലിലും ജയിച്ച് എസ്എഫ്‌ഐ.
ചെയര്‍ പേഴ്‌സണായി ദിവ്യ വിജി തെരഞ്ഞെടുക്കപ്പെട്ടു. 2017ന് ശേഷം ക്യാമ്പസിന് വീണ്ടും ഒരു വനിതാ ചെയര്‍ പേഴ്‌സണെ ലഭിച്ചിരിക്കുകയാണ്. എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2017ല്‍ എസ്എഫ്‌ഐ മൃദുല ഗോപിയിലൂടെ ചരിത്രം സൃഷ്ടിച്ചത്.
വൈസ് ചെയര്‍പേഴ്‌സണ്‍ ലക്ഷമി എംബി, ദേവരാജ് സുബ്രഹ്മണ്യന്‍(ജനറല്‍ സെക്രട്ടറി), സബിന്‍ദാസ് എസി, അരുന്ദതി ഗിരി വി( യുയുസി), ശ്രീകാന്ത് ടിഎസ്(ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), ചന്തു കെഎസ് (മാഗസിന്‍ എഡിറ്റര്‍)എന്നിവരാണ് പ്രധാന സ്ഥാനങ്ങളിലേയ്ക്ക് മത്സരിച്ച് വിജയിച്ചത്.