എസ്എഫ്‌ഐ ഇനിയില്ലെന്ന് പറഞ്ഞവരോട്; 'നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളിലാണ് ഞങ്ങള്‍'
By സമകാലികമലയാളം ഡെസ്‌ക് | Published: 21st August 2019 05:43 PM |
Last Updated: 21st August 2019 05:43 PM | A+A A- |

കൊച്ചി: എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. കോട്ടയം ജില്ലയിലെ 37 ക്യാമ്പസുകളില്‍ 37ലും എസ്എഫ്‌ഐയ്ക്കാണ് വിജയം. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെ നടത്തിയ കുപ്രചരണത്തിനെതിരായി വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണ് തെരഞ്ഞടുപ്പ് ഫലമെന്ന് എസ്എഫ്‌ഐ നേതാവ് കെഎം സച്ചിന്‍ദേവ് പറഞ്ഞു.
എറണാകുളം മഹരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയ്ക്ക് ജയം. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച എസ്എഫ്‌ഐ പാനല്‍ വന്‍ഭൂരിപക്ഷത്തിലാണ് ഇത്തവണയും ജയിച്ചത്. അഭിമന്യുവിന്റെ കാമ്പസില്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമില്ല എന്ന് അടിവരയിടുന്നതായി തെരഞ്ഞെടുപ്പ് ഫലം. വി ജി ദിവ്യയാണ് ചെയര്‍പേഴ്‌സണ്‍.
കെഎം സച്ചിന്‍ദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എം.ജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്നു....
കോട്ടയം ജില്ലയില്‍ ആകെ 37 ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്... നടന്ന 37ക്യാമ്പസുകളില്‍ 37ലും എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നു
ഫ്രട്ടേണിറ്റിയും കെ.എസ്.യു വും എ.ബി.വി.പി യും വലത്പക്ഷ മാധ്യമങ്ങളും ചേര്‍ന്ന് പരാജയപ്പെടുത്താന്‍ പരിശ്രമിച്ച എറണാകുളം ലോ കോളേജും മഹാരാജാസും എസ്.എഫ്.ഐയെ വീണ്ടും ഹൃദയത്തിലേറ്റിയിരിക്കുന്നു...
'എസ്.എഫ്.ഐ ഇനിയില്ല 'എന്ന് അറിയാതെയെങ്കിലും വ്യാമോഹിച്ച് പോയവരുണ്ടെങ്കില്‍ അവരോട് ഒന്ന് മാത്രം ഈ അവസരത്തില്‍ പറയുന്നു...
'ആഞ്ഞുവീശിയ കൊടുങ്കാറ്റിനു പോലും അണയ്ക്കാനാവാത്ത അഗ്‌നിയെയാണ് നിങ്ങളെല്ലാം ചേര്‍ന്ന് ഇത്രനാള്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചത്..'
അങ്ങനെയൊന്നും പതറിപോകുന്നവരുടെ പ്രസ്ഥാനമല്ല എസ്.എഫ്.ഐ....
നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ..
എസ്.എഫ്.ഐ യുടെ വിജയത്തിനായി പൊരുതിയ സഖാക്കളെ അഭിവാദ്യം ചെയ്യുന്നു..