ഇത്തവണ സാലറി ചാലഞ്ച് ഇല്ല; ഓണഘോഷത്തിന് ആര്‍ഭാടം കുറയ്ക്കും; പതിനായിരം രൂപ സഹായം സപ്തംബര്‍ 7ന് മുന്‍പ്

പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായമായ പതിനായിരം രൂപ സപ്തംബര്‍ ഏഴിന് മുന്‍പായി വിതരണം  ചെയ്യും 
ഇത്തവണ സാലറി ചാലഞ്ച് ഇല്ല; ഓണഘോഷത്തിന് ആര്‍ഭാടം കുറയ്ക്കും; പതിനായിരം രൂപ സഹായം സപ്തംബര്‍ 7ന് മുന്‍പ്

തിരുവനന്തപുരം: പ്രളയക്കെടതി കണക്കിലെടുത്ത് സംസ്ഥാനത്ത് ഇക്കുറി ആര്‍ഭാടമില്ലാതെ ഓണാഘോഷം നടത്താന്‍ മന്ത്രിസഭാ യോഗതീരുമാനം. പ്രളയബാധിതര്‍ക്കുള്ള അടിയന്തരസഹായമായ പതിനായിരം രൂപ സപ്തംബര്‍ ഏഴിന് മുന്‍പായി വിതരണം ചെയ്യാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായിരിക്കില്ല ഇത്തവണ അടിയന്തരസഹായമായ പതിനായിരം രൂപ നല്‍കുക. പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും ഇത്തവണ ധനസഹായം നല്‍കാനാണ് തീരുമാനം. ജില്ല അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കും. 

ഇത്തവണ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്സബത്ത നല്‍കുന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ല. ദേശീയ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ 81 പേര്‍ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com