തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടിയ പൈസ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍; പ്രശംസിച്ച് മുഖ്യമന്ത്രി

ഇരുവരും ദുബായില്‍ വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസയാണ് ദുരിതബാധിതരെ സഹായിക്കാനായി നല്‍കിയത്
തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടിയ പൈസ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍; പ്രശംസിച്ച് മുഖ്യമന്ത്രി

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനതയെ സഹായിക്കാന്‍ തങ്ങളുടെ കുഞ്ഞു സമ്പാദ്യം മുഴുവന്‍ നല്‍കി രണ്ട് കുരുന്നുകള്‍. കണ്ണൂരുകാരനായ ദുബായിലെ സംരംഭകന്‍ ഫാക്കിയുടെയും ഫെമിനയുടെ ഖദീജയും ഹംസയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇരുവരും ദുബായില്‍ വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസയാണ് ദുരിതബാധിതരെ സഹായിക്കാനായി നല്‍കിയത്. ഇരുവരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രശംസിച്ചു. 

മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഖദീജയുടെയും ഹംസയുടെയും മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് ഇജാസ് വയനാട്ടില്‍ കോളേജില്‍ പഠിക്കുകയാണ്. ഈ അവധിക്കാലത്ത് ഇജാസിനൊപ്പം സമയം ചിലവഴിക്കാന്‍ ഇവരും കുടുംബവും മേപ്പാടിയില്‍ ഉണ്ടായിരുന്നു. ഞെട്ടലോടെയാണ് മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും മഴക്കെടുതി നാശം വിതച്ചത് ഈ കുട്ടികള്‍ ഗള്‍ഫിലെ വീട്ടില്‍ ഇരുന്നു അറിഞ്ഞത്.

തങ്ങളുടെ മനസ്സില്‍ പതിഞ്ഞ മനോഹരമായ ആ നാടിനു നേരിട്ട വിപത്തില്‍ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണം എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ നല്ല തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ അവര്‍ തീരുമാനിച്ചത്. സ്വന്തം പോക്കറ്റ് മണിയില്‍ നിന്നും മിച്ചം പിടിച്ച തുക കൊണ്ടാണ് ഈ കുട്ടി സംരംഭം തുടങ്ങാനുള്ള പൈസ കണ്ടെത്തിയത്. കണ്ണൂരുകാരനായ ദുബായിലെ സംരംഭകന്‍ ഫാക്കിയുടെയും ഫെമിനയുടെയും കുട്ടികളാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com